കോട്ടയം: എന്‍ഡിഎയ്ക്കും ബിജെപിക്കുമൊപ്പം സഹകരിച്ചു നീങ്ങാനാണ് കേരള ജനപക്ഷം പാർട്ടി തീരുമാനമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പിസി ജോര്‍ജ് പറഞ്ഞു. പ്രധാനമന്ത്രിക്കും ബിജെപിക്കും പിന്തുണ നല്‍കാനാണ് തീരുമാനം. തങ്ങളുടെ രാഷ്ട്രീയം ബിജെപിക്കൊപ്പമായിരിക്കുമെന്നും, യാതൊരു സംശയവും വേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
ദേശീയ ജനാധിപത്യത്തിനൊപ്പം നില്‍ക്കാന്‍ കേരള ജനപക്ഷം സെക്കുലര്‍ തീരുമാനിച്ചതായും പിസി ജോര്‍ജ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ടിരുന്നു. ഇടതുപക്ഷത്തെ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ ടോമി കല്ലാനിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.