തിരുവനന്തപുരം: കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകരയിലുണ്ടായ സംഭവത്തിൽ ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.സരോജിനിയുടെ വീടിനോട് ചേർന്ന് നിന്നിരുന്ന മതിലാണ് മഴയത്ത് തകർന്നു വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
