പീരുമേട്:ദേശീയ പാത 183ൽ നിയന്ത്രണം വിട്ട ബൈക്ക് യാത്രികനെ രക്ഷിച്ചത് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മനസാന്നിധ്യം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് പുല്ലു പാറക്ക് സമീപം കൊടുംവളവിൽ നിയന്ത്രണം വിട്ട ബൈക്ക് കെ.എസ്.ആർ.ടിസി ബസിനടിയിലേക്ക് വരുന്നതു കണ്ട ഡ്രൈവർ ബസ് ഇടതുവശം ചേർത്ത് നിർത്തുകയായിരുന്നു. ഇടതുവശത്ത് അഗാധമായ കൊക്കയാണ്. ബസിൽ 30തോളം യാത്രക്കാർ ഉണ്ടായിരുന്നു. റോഡുവക്കിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റിലിടിച്ച്സ് ബ നിർത്തുകയായിരുന്നു. ആർക്കും പരുക്കില്ല. കുമളി ഡിപ്പോയിലെ ഡ്രൈവർ മനോഹരനെ മേട്ടോർ വാഹന വകുപ്പിൻ്റെ സേഫ് സോൺ എം.വി.ഡി മാരായ ഫയസ് .വി. സലിം, പ്രഭാകരൻ എന്നിവർ അഭിനന്ദിച്ചു.
നിയന്ത്രണം വിട്ട ബൈക്ക് യാത്രികനെ രക്ഷിച്ചത് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മനസാന്നിധ്യം
