വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി

വൈക്കം :വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് പള്ളി വികാരി ഫാ. ഡോ. ബെര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റി. അല്‍ത്താരയില്‍ വെച്ച് വെഞ്ചരിച്ച കൊടിക്കൂറ വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും പൊന്‍-വെള്ളി കൊലുസുകളുടെയും അകമ്പടിയോടെ കൊടിമര ചുവട്ടിലേക്ക് പ്രദക്ഷിണമായി എഴുന്നള്ളിച്ചു. വികാരി ഫാ. ഡോ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റ് ചടങ്ങ് നടത്തി. സഹ വികാരി ഫാ. ജോസഫ് മേച്ചേരി സഹകാര്‍മികനായി. ട്രസ്റ്റമാരായ ജോര്‍ജ്ജ് ആവള്ളില്‍, ഡെന്നി ജോസഫ് മംഗലശ്ശേരി, വൈസ് ചെയര്‍മാന്‍ മാത്യു കൂടല്ലി, തിരുനാള്‍ കമ്മറ്റി കണ്‍വീനര്‍ ജോജോ ചെറുവള്ളില്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. തിരുനാളിന്റെ ഭാഗമായി ഇടവകയിലെ മുഴുവന്‍ ഭവനങ്ങനങ്ങളും കേന്ദ്രീകരിച്ച് അമ്പ് എഴുന്നള്ളിപ്പ് നടത്തി.ചിത്രവിവരണം ; വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയല്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് പള്ളി വികാരി ഫാ. ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റുന്നു.

Leave a Reply

Your email address will not be published. Required fields are marked *