തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് തനിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സർക്കാരിന് കാലിക്കറ്റ് സർവകലാശാലാ സെനറ്റ് വിഷയത്തിൽ തിരിച്ചടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ്ചാൻസലർ വഴി സർക്കാർ നൽകിയ 18 പേരുടെ ശുപാർയിൽ കേവലം 2 വിദ്യാർത്ഥി പ്രതിനിധികളുടെ പേര് മാത്രമാണ് ഗവർണർ അംഗീകരിച്ചത്. സർക്കാരിന് താത്പര്യമുള്ള 18 പേരുടെ പാനലിൽ ജേർണലിസ്റ്റ് ക്വോട്ടയിലേക്ക് പാർട്ടി പത്രമായ ദേശാഭിമാനിയുടെ റിപ്പോർട്ടറുമുണ്ടായിരുന്നു. ഇതും അംഗീകരിച്ചില്ല.