തൃശൂര്‍ സ്കൂളിൽ വെടിവച്ച സംഭവത്തില്‍ യുവാവിന് ജാമ്യം; മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിയേക്കും

Breaking Kerala

തൃശൂര്‍: തൃശൂര്‍ സ്കൂളില്‍ വെടിവെച്ച സംഭവത്തില്‍ പ്രതി ജഗന് ജാമ്യം. ജാമ്യം ലഭിച്ച പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് വിവരം.പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശം. ജഗൻ 3 വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ ചികിത്സാ രേഖകളും ഹാജരാക്കിയിട്ടുണ്ട്.

തൃശൂര്‍ വിവേകോദയം സ്കൂളിലാണ് പൂര്‍വ വിദ്യാര്‍ത്ഥി എയര്‍ഗണ്ണുമായെത്തി വെടിവെപ്പ് നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. പ്രധാനമായും രണ്ട് കുറ്റങ്ങള്‍ക്ക് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ജഗനെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *