ലക്നൗ: വധുവിന്റെയും വധുവിന്റെ അമ്മയുടെയും അനുചിതമായ പെരുമാറ്റത്തിന്റെ പേരില്‍ വിവാഹം ഒഴിവാക്കി വരന്. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ വധുവിന്റെയും അമ്മയുടെും ‘പെര്‍ഫോമന്‍സ്’ അതിര് വിട്ടതോടെ വരന് ചടങ്ങുകള്‍ നിര്‍ത്തിവെച്ചു. അതിഥികളെ അഭിവാദ്യം ചെയ്തുകൊണ്ട് വധു എല്ലാവര്ക്കും ഫ്ളൈയിംഗ് കിസുകള്‍ നല്‍കിയതോടെ അസ്വാരസ്യം ആരംഭിച്ചു.
വൈകാതെ മദ്യപിച്ച് ലക്കുകെട്ട വധുവിന്റെ അമ്മ സിഗരറ്റ് വലിക്കുകയും വിവാഹത്തില്‍ പങ്കെടുത്തവരുടെ മുഖത്തേക്ക് പുക ഊതിവിടുകയും ചെയ്തതായി വരന്റെ കുടുംബം പറയുന്നു.
വിവാഹ വേദിയില്‍ എത്തിയ എല്ലാവര്ക്കും ഊഷ്മളമായ സ്വീകരണമാണ് നല്‍കിയതെന്ന് യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നിരുന്നാലും, താമസിയാതെ, വധുവിന്റെ അമ്മ മദ്യപിച്ച നിലയില്‍ നൃത്തം ചെയ്യുകയും അതിഥികളുടെ മുഖത്തേക്ക് സിഗരറ്റ് പുക ഊതി ശല്യപ്പെടുത്തുന്നതായും കണ്ടു. ഇതോടെ വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് വരന് പറയുകയായിരുന്നു.