ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ‘അതിഭീകര കാമുകൻ’ നാളെ തിയേറ്ററുകളിലേക്ക്

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ‘അതിഭീകര കാമുകൻ’ നാളെ മുതൽ തിയേറ്ററുകളിലേക്ക്. ലുക്മാൻ അർജുൻ എന്ന കഥാപാത്രത്തെയും, ദൃശ്യ രഘുനാഥ്‌ അനു എന്ന നായിക കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ വാർത്ത. റൊമാന്റിക് കോമഡി ഫാമിലി ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം വേറിട്ടൊരു കുടുംബകഥ പറയുന്നതിനൊപ്പം മനോഹരമായ പ്രണയ നിമിഷങ്ങളും പ്രേക്ഷകർക്കായി സമ്മാനിക്കുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞ് 6 വർഷത്തിനുശേഷം കോളജ് പഠനത്തിനായി പോകുന്ന യുവാവിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Leave a Reply

Your email address will not be published. Required fields are marked *