വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമിയുൽസവത്തിനായി അലങ്കാര പന്തൽ ഒരുക്കും. 35000 ചതുരശ്രയടി പന്തലാണ് തയ്യാറാക്കുന്നത്. നാലമ്പലത്തിനകത്ത് വിരി പന്തലും പനച്ചിയ്ക്കൽ നടയ്ക്ക് സമീപം സേവാ പന്തലും ഉണ്ടാവും. തിരക്ക് നിയന്ത്രിക്കുന്നതിനായാ 6000അടി നീളത്തിൽ ബാരിക്കോഡും ഒരുക്കും. ക്ഷേത്രത്തിനകത്ത് ഒരുക്കുന്ന പോലിസ് കൺട്രോൾ റൂം, ആരോഗ്യ വകുപ്പ് എന്നിവർക്ക് വേണ്ടിയും സൗകര്യം ഒരുക്കും. ദേവസ്വം മരാമത്തിന്റെ നേതൃത്വത്തിൽ പന്തലിന്റെ നിർമ്മാണം നവം.25 ന് മുമ്പ് പൂർത്തികരിക്കും.എഴുന്നള്ളിപ്പുകൾ നടക്കുന്ന വ്യാഘ്രപാദത്തറക്കു സമീപം പന്തലിന്റെ കാൽ നാട്ടു കർമ്മം നടന്നു.
അഷ്ടമി പന്തൽ കാൽ നാട്ടു കർമ്മം നടത്തി
