ദോഹ: ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് തുടങ്ങും. ഡിസംബര്‍ 12 വരെ ആഴ്ചയില്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ ദോഹ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ 19 ന് അല്‍ അഹ് ലി സ്റ്റേഡിയത്തില്‍ വെച്ചാണ് ടൂര്‍ണമെന്റ്ിന്റെ ഫൈനല്‍ നടക്കുക.ഒറിക്‌സ് കാസര്‍ഗോഡ്, ഹോട്ട് &കൂള്‍ എഫ് സി കണ്ണൂര്‍, മാപ്സ് കോഴിക്കോട്, വയനാട് കൂട്ടം, എഫ് സി മലപ്പുറം, ക്യു ആര്‍ ഐ തൃശ്ശൂര്‍, യുണൈറ്റഡ് എറണാകുളം, ട്രാവന്‍കൂര്‍ എഫ് സി എന്നീ ജില്ലാ ടീമുകളാണ് ഖിഫ് സീസണ്‍ 16 ല്‍ പങ്കെടുക്കുന്നത്. ഉത്ഘാടന മത്സരങ്ങളില്‍ ഇന്ന് വൈകുന്നേരം 7:30 വയനാട് കൂട്ടം മാപ്സ് കോഴിക്കോടിനോടും രാത്രി 9:30 ന് യുണൈറ്റഡ് എറണാകുളം ഒറിക്‌സ് കാസര്‍ഗോഡിനെയും നേരിടും.നാളെ വെള്ളിയാഴ്ച ക്യു ആര്‍ ഐ തൃശ്ശൂര്‍ നേരിടുന്നത് ട്രാവന്‍കൂര്‍ എഫ് സി യെ ആണ്
പതിനാറാമത് ഖിഫ് സൂപ്പര്‍ കപ്പിന് ഇന്ന് കിക്കോഫ്
