തിരുവനന്തപുരം: ശ്രീനഗറിൽ സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജവാന് ദാരുണാന്ത്യം. നെയ്യാറ്റിൻകര പെരുങ്കടവിള ഇന്ദ്രജിത്ത്ഭവനിൽ ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്.
ശ്രീനഗറിലെ പട്ടൽ സൈനിക യൂണിറ്റിൽ വച്ച് പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു എന്നാണ് ബന്ധുക്കളെ ഉദ്യോഗസ്ഥർ അറിയിച്ചത്.