ജനങ്ങളെ കൊള്ളയടിക്കാന്‍ റെയില്‍വേ. ഫ്‌ലെക്‌സി സംവിധാനത്തിന്റെ മറവില്‍ ഉത്സവ സീസണില്‍ ടിക്കറ്റ് നിരക്ക് വര്‍ധന 300ശതമാനം. ജയ്പൂര്‍ ബാംഗ്ലൂര്‍ സുവിധ എക്‌സ്പ്രസ്സ് ട്രെയിനില്‍ സെക്കന്‍ഡ് എസി ടിക്കറ്റ് ചാര്‍ജ് 11,230 രൂപ. മുംബൈ പാട്‌ന സുവിധ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് വിമാന നിരക്കിനും മുകളില്‍.
ആവശ്യക്കാര്‍ കൂടുന്നതിനു അനുസരിച്ചു ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന ഫ്‌ലെക്‌സി സംവിധാനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ശക്തമാണ്. ഇപ്പോള്‍ ഉത്സവസീസണ്‍ പ്രമാണിച്ചാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്.ഫെബ്രുവരി 3വരെ ഈ തുകയാണ് നിലവില്‍ ടിക്കറ്റിനു നല്‍കേണ്ടത്. തേര്‍ഡ് എസി ടിക്കറ്റിനു 7855 രൂപയും സാധാരണക്കാരന്‍ നല്‍കണം.