തൃശൂർ: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന. ഫോറൻസിക് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.
ഇതുസംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് പോലീസിനു കൈമാറി. പറമ്പിൽ കിടന്ന പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക്കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകളായ ആദിത്യശ്രീയാണു കഴിഞ്ഞ ഏപ്രിൽ 26ന് മരിച്ചത്.