പെരുവ: സുരക്ഷിതവും ആരോഗ്യവുമായ ബാല്യകാല൦ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിറിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ രഞ്ജിത്ത് ആർ. , മാനേജർ കെ റ്റി ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യ അതിഥികളായി. നമ്മൾ എത്ര നന്നായി കുട്ടികളെ പരിപാലിക്കുന്നുവോ രാഷ്ട്ര നിർമ്മാണം അത്രയും മികച്ചതാവും എന്ന നെഹ്റുവിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിവിധ വേഷങ്ങൾ അണിനിരന്ന ശിശുദിന റാലിയും ശിശുദിന ആഘോഷത്തിന് പകിട്ടേകി. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തുകയുണ്ടായി.
ശിശുദിനാഘോഷം നടത്തി
