തിരുവനന്തപുരം. രണ്ടുവർഷത്തേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവ് ഇറക്കി. സിപിഐ നേതാവ് മുൻമന്ത്രിയുമായ കെ രാജുവിനെ ബോർഡ് അംഗമായും നിയമിച്ചു. നവംബർ 14 നാണ് ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. ചീഫ് സെക്രട്ടറിയായി സർവീസ് ചെയ്യുന്ന വിരമിച്ച ജയകുമാർ അഞ്ചുവർഷം മലയാള സർവകലാശാലയുടെ വൈസ് ചാൻസിലർ ആയിരുന്നു. നിലവിൽ ഐ എം ജി ഡയറക്ടറായി തുടരുകയയിരുന്നു അദ്ദേഹം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ
