18 ,19 തിയ്യതികളില്‍ കേരളത്തില്‍ എട്ട് ട്രയിനുകള്‍ റദ്ദാക്കി

Breaking Kerala

തിരുവനന്തപുരം:തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട-പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാല്‍ നവംബര്‍ 18, 19 തീയതികളിലായി കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കുന്നതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.12 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കി. രണ്ട് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ഒരു ട്രെയിൻ സമയക്രമം മാറ്റി.

18-ാം തീയതി മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), എറണാകുളം-ഷൊര്‍ണൂര്‍ മെമു എക്‌സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് (06448) എന്നീ ട്രെയിനുകളും 19-ാം തീയതി തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604), ഷൊറണൂര്‍-എറണാകുളം മെമു എക്‌സ്പ്രസ് (06017), ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളുമാണ് പൂര്‍ണമായി റദ്ദാക്കിയിരിക്കുന്നത്.
ഈ രണ്ടു ദിവസങ്ങളിലുമായി യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്ന അസൗകര്യത്തില്‍ റെയില്‍വേ മുൻകൂട്ടി ഖേദംപ്രകടിപ്പിക്കുന്നതായും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *