കണ്ണൂർ: ഉരുപ്പുകുറ്റി ഞെട്ടിത്തോട് വനമേഖലയിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ എഫ്ഐആർ പുറത്ത്. രാവിലെ പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
എട്ട് മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്. ഇതോടെ പോലീസ് തിരിച്ചടിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്നാണ് സംശയം.
വെടിവയ്പ് നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ മൂന്നു തോക്കുകള്‍ കണ്ടെടുത്തു. പിന്നാലെ ഉന്നത പോലീസ് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു.