ഇസ്രായേലികളും പലസ്തീനികളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണം; ഫ്രാന്‍സിസ് മാര്‍പാപ്പ

Kerala

വത്തിക്കാന്‍ സിറ്റി: ​ഗാസയിൽ കൂടുതല്‍ സഹായം എത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രായേലികളും പലസ്തീനികളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏത് മതവിഭാഗത്തില്‍ പെട്ടയാളാണെങ്കിലും അവരെല്ലാം പവിത്രമാണ്. ദൈവത്തിന്‍റെ കണ്ണില്‍ വിലപ്പെട്ടവരാണ്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

“മതി, മതി സഹോദരന്മാരെ, മതി”, ഗസ്സ മുനമ്പിൽ പരിക്കേറ്റവരെ ഉടൻ പരിചരിക്കണമെന്നും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും മാര്‍പാപ്പ.സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ലെന്നും സംഘർഷം വ്യാപിക്കാതിരക്കട്ടെയെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു. ”ഇസ്രയേലിലെയും പലസ്തീനിലെയും ഗുരുതരമായ സാഹചര്യങ്ങളിലേക്കാണ് നമ്മുടെ ചിന്തകൾ ഓരോ ദിവസവും തിരിയുന്നത്. ഫലസ്തീനികൾ, ഇസ്രായേലികൾ, ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും ഒപ്പമാണ് ഞാന്‍. ആയുധങ്ങൾ കളയൂ. അവ ഒരിക്കലും സമാധാനത്തിലേക്ക് നയിക്കില്ല, സംഘർഷം പടരാതിരിക്കട്ടെ! മതി! മതി സഹോദരന്മാരേ! മതി!” പോപ്പ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *