മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒഡീഷയിൽ നിന്നും മൂവാറ്റുപുഴയിൽ എത്തിച്ച പ്രതി ഗോപാൽ മാലിക്കിനെയാണ് ജോലി സ്ഥലത്തും ,അടൂപ്പറമ്പിലെ തടിമില്ലിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊല നടത്തിയത് എങ്ങനെയെന്നും പ്രതി വിശദീകരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തു.
മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി
