സേവ് യുവർ ലിമ്പ് ക്യാമ്പയിനുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

Kerala Local News

കൊച്ചി: പ്രമേഹവും മറ്റു രോഗങ്ങളും മൂലം അംഗവിച്ഛേദം നടത്തേണ്ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി സേവ് യുവർ ലിമ്പ് ക്യാമ്പയിനുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ക്യാമ്പയിന്റെ ഭാഗമായി പാദരോഗങ്ങൾക്കുള്ള സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പൊഡിയാട്രി ഡയഗ്നോസ്റ്റിക് ലാബും ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു.
പാദ രോഗങ്ങളെ തുടർന്ന് അംഗവിച്ഛേദം ചെയ്യുന്ന കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സേവ് യുവർ ലിംബ് ക്യാമ്പയിൻ നടപ്പാക്കുന്നത്. പ്രമേഹ രോഗികളിൽ ഉൾപ്പെടെ കൈകാലുകൾ നഷ്ടപ്പെടുന്നത് തടയാനുള്ള മാർഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഇതിനായി നേരത്തെ മുതൽ നടത്തേണ്ട ഇടപെടലുകൾ, വിവിധ വിഭാഗങ്ങളുമായി ചേർന്ന് നടത്തുന്ന ചികിത്സയുടെ പ്രാധാന്യം തുടങ്ങിയവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, രോഗിക്ക് കൃത്യമായ പരിജ്ഞാനം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആസ്റ്റർ മെഡ്സിറ്റിയിലെ പ്ലാസ്റ്റിക് സർജറി & പൊഡിയാട്രി വിഭാഗം കൺസൾട്ടന്റ് ഡോ. വി. അനന്തകൃഷ്ണ ഭട്ട്, എൻഡോക്രൈനോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ആർ. വി ജയകുമാർ, കൺസൾട്ടന്റ്- എൻഡോക്രൈനോളജി ഡോ. വി.പി വിപിൻ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *