പത്തനംതിട്ട: ഇലവുംതിട്ടയിൽ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ആഹാരം കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യം അനുഭവപ്പെട്ട 13 പേർ ഇലവുംതിട്ട നെല്ലാനിക്കുന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
ഇലവുംതിട്ടയിലെ ദീപാ ബേക്കറിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബർഗർ കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായതായി സ്ഥിരീകരിച്ചു. ഷവർമ്മ കഴിച്ചവർക്കും പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ബേക്കറി അടയ്ക്കാൻ മെഴുവേലി ഗ്രാമപഞ്ചായത്ത് നിർദ്ദേശം നൽകി.