മലപ്പുറം: മുസ്ലിം ലീഗ് നേതാക്കന്മാരുമായുളള കോൺഗ്രസ് നേതാക്കളുടെ പാണക്കാട്ടെ കൂടിക്കാഴ്ച അവസാനിച്ചു. സൗഹൃദ സന്ദർശനത്തിനാണ് പാണക്കാട് എത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫ് ശക്തമായ ജില്ലയാണ് മലപ്പുറം. കോൺഗ്രസും ലീഗും രണ്ട് പാർട്ടികളാണ്. പ്രശ്നങ്ങൾ ഉണ്ടായാൽ തീർക്കാൻ രണ്ട് പാർട്ടികൾക്കും അറിയാം. കോൺഗ്രസും ലീഗും തമ്മിൽ ശക്തമായ സഹോദര ബന്ധമാണുളളതെന്നും വി ഡി സതീശൻ വ്യക്തമാക്കി.
മുസ്ലിം ലീഗ് നേതാക്കന്മാരുമായുളള കോൺഗ്രസ് നേതാക്കളുടെ പാണക്കാട്ടെ കൂടിക്കാഴ്ച അവസാനിച്ചു
