നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 157 ആയി ഉയര്‍ന്നു. ഇതില്‍ 89 പേര് സ്ത്രീകളാണ്. ജാജര്‍കോട്ട്, റുകും ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ജാജര്‍കോട്ടില്‍ 105 പേര് കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റുകും വെസ്റ്റില്‍ 52 പേര് കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെളളിയാഴ്ച വൈകിട്ടാണ് നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായത്.
റിക്ടര്‍ സെകയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും ബിഹാറിലും ഉത്തര്‍പ്രദേശിലും അനുഭവപ്പെട്ടു. വെളളിയാഴ്ച രാത്രി 11.32ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളില്‍ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്.