ഉത്തർപ്രദേശ്: ദളിത് യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ ഗിർവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ താമസിക്കുന്ന നാല്പതുകാരിയെയാണ് കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് ഗിർവാൻ പൊലീസ് ഇൻസ്പെക്ടർ സന്ദീപ് തിവാരി പറഞ്ഞു. പീഡലത്തിനിരയായ സ്ത്രീ രാജ്കുമാർ ശുക്ല എന്ന വ്യക്തിയുടെ മില്ലിൽ ശുചീകരണ ജോലിക്കായി പോയിരുന്നു. അൽപ്പം കഴിഞ്ഞ് യുവതിയുടെ 20 വയസ്സുള്ള മകൾ അവിടെയെത്തുകയും അമ്മയുടെ നിലവിളി കേട്ട് മില്ലിന്റെ വാതിലിൽ മുട്ടാനും തുടങ്ങി.