കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണത്തിൽ മുസ്ലിം ലീഗിന്റെ തീരുമാനം നാളെ. ഇത് സംസ്ഥാന രാഷ്ട്രീയ വിഷയമല്ലെന്നും അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്നമാണെന്നും ഏക സിവിൽ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നും പിഎംഎ സലാം പ്രതികരിച്ചു. വിഷയത്തിൽ ലീഗിന്റെ നിലപാടിനെ പ്രശംസിച്ച് എ കെ ബാലനും രംഗത്ത് വന്നു. ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് എം കെ മുനീർ പ്രതികരിച്ചു.
പലസ്തീൻ ഐക്യദാർഢ്യ റാലി; സിപിഎമ്മിന്റെ ക്ഷണത്തിൽ മുസ്ലിം ലീഗിന്റെ തീരുമാനം നാളെ
