കൊച്ചി: കളക്ഷന്‍ അടക്കം മൊത്തം ബിസിനസില്‍ നൂറുകോടി നേട്ടം ഉണ്ടാക്കി മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഈ കാര്യം അറിയിച്ചത്. ആഗോള ബിസിനസ്സില്‍ കണ്ണൂർ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി കമ്പനി പങ്കുവച്ച പോസ്റ്ററില്‍ പറയുന്നത്.
ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ പ്രേക്ഷകരുടെ അചഞ്ചലമായ പിന്തുണയ്‌ക്ക് ഹൃദയംഗമമായ നന്ദി. കൂടുതൽ നേട്ടങ്ങളും അവിസ്മരണീയ നിമിഷങ്ങള്‍ ഇനിയും ഉണ്ടാകും എന്ന് പറഞ്ഞാണ് മമ്മൂട്ടി കമ്പനി പേജിലെ കുറിപ്പ് അവസാനിക്കുന്നത്.
ഛായാഗ്രാഹകന്‍ എന്ന തരത്തില്‍ നേരത്തേ പേരെടുത്തിട്ടുള്ള റോബി വര്‍ഗീസ് രാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. ഈ പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്‍റെ ചില കേസ് റെഫറന്‍സുകള്‍ ഉപയോഗിച്ചാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്.