പാലക്കാട്: വീടിനോട് ചേര്‍ന്ന അടുക്കളയിലെ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം. വാളയാര്‍ പൂലാപാറ പത്താം വാര്‍ഡില്‍ വെങ്കിടാചലത്തിന്റെ വീട്ടില്‍ ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം.അടുക്കളയുടെ ഷെഡ്, മിക്‌സി, ഗ്രൈന്‍ഡര്‍, വീട്ടുപകരണങ്ങള്‍ എന്നിവ കത്തി നശിച്ചു. അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തുന്നതിനുമുമ്ബ് നാട്ടുകാര്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
ഗ്യാസ് സിലിണ്ടറിന്റെ ലീക്ക് അടച്ച് അപകടാവസ്ഥ ഒഴിവാക്കി. ഏകദേശം 15,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമസ്ഥന്‍ അറിയിച്ചു. കഞ്ചിക്കോട് അഗ്നിരക്ഷാ നിലയം ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ എം. രമേഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.കെ. അബു സാലി, എസ്. സുബീര്‍, കെ. മനോജ്, ഹോംഗാര്‍ഡുമാരായ ആര്‍. പ്രതീഷ്, നാഗദാസന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.