തിരുവനന്തപുരം: ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ നാളെ മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം.ബസ്സിനകത്ത് ക്യാമറയും സീറ്റ് ബെല്‍റ്റും സ്ഥാപിക്കുന്നത് ജീവനക്കാര്‍ക്ക് നല്ലതാണ്.ഇത് നിര്‍ബന്ധമാണ്.വഴിയില്‍ തടഞ്ഞ് നിര്‍ത്തി പരിശോധന ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.നവംബര്‍ ഒന്ന് മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും വേണമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നാളെ മുതൽ ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ ക്യാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധം: മന്ത്രി ആന്റണി രാജു
