നവവധു കല്യാണപ്പിറ്റേന്ന് പെൺകുഞ്ഞിന് ജൻമം നൽകി

National

നോയിഡ: നവവധു കല്യാണപ്പിറ്റേന്ന് പെൺകുഞ്ഞിന് ജൻമം നൽകി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണു സംഭവം.സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. വയറുവേദനയെ തുടർന്ന് നവവധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ വരന്റെ വീട്ടുകാരിൽനിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാർ സമ്മതിച്ചു. വയറ്റിൽനിന്നു കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയതിനാലാണു വയർ വീർത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോടു പറഞ്ഞിരുന്നത്.

വിവാഹ രാത്രിയിൽ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് യുവതി ഏഴുമാസം ഗർഭിണിയാണെന്ന് അറി‍ഞ്ഞത്. വധുവിന്റെ കുടുംബം തെലങ്കാനയിൽനിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി. യുവതിയുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വരനും വീട്ടുകാരും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *