വൈക്കം സത്യഗ്രഹം സാധാരണ മനുഷ്യൻ മാന്യമായി ജീവിക്കാൻ വേണ്ടി നടന്ന സമരം; ജസ്റ്റിസ് എൻ. നഗരേഷ്

Kerala

വൈക്കം: വൈക്കം സത്യഗ്രഹം സാധാരണ മനുഷ്യന് മാന്യമായി ജീവിക്കാൻ വേണ്ടി നടന്ന സമരമായിരുന്നു വെന്ന് ജസ്റ്റിസ് എൻ. നഗരേഷ് അഭിപ്രായപ്പെട്ടു. കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവ സമിതിയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹ സ്മൃതി യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോക ചരിത്രത്തിൽ സമാധാനപരമായും സഹവർത്തിത്വത്തോടെയും നടത്തി വിജയിപ്പിച്ച സമര ചരിത്രമാണ് വൈക്കം സത്യഗ്രഹത്തിന്റേത്. വർത്തമാന കാലത്ത് സാമൂഹ്യ തിന്മകൾക്കെതിരെ ഗുരുദേവനെ പോലെയുള്ള അത്മീയ ആചാര്യൻമാരുടെ ദർശനം ഉൾക്കൊണ്ട് നവോത്ഥാന നായകർ ജന്മമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ സാഹിത്യകാരൻ വെണ്ണല മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വൈക്കം സത്യഗ്രഹ സ്മരണികയുടെ എഡിറ്ററും ചരിത്ര കാരനുമായ സുകുമാരൻ മൂലേകാട്, മുനിസിപ്പൽ ചെയർപേഴ്സൺ രാധിക ശ്യാം, കൗൺസിലർ കെ.ബി. ഗിരിജാ കുമാരി, പി.ജി. ബിജുകുമാർ, ലിജി ഭരത്, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *