തൃശ്ശൂർ എടമുട്ടം സെൻററിൽ മകനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ചാമക്കാല സ്വദേശി ചെറുവട്ടത്ത് ഉബൈദിന്റെ ഭാര്യ സെബിന (45) ലോറി കയറി മരിച്ചു. ഇന്ന് രാവിലെ സ്കൂട്ടറും ലോറിയും ചെന്ത്രാപ്പിന്നി ഭാഗത്തേക്ക് വരുമ്പോൾ സ്കൂട്ടർ റോഡിൽ തെന്നി മാറിയതിനെ തുടർന്ന് പിന്നിലിരുന്ന സെബീന റോഡിലേക്ക് വീഴുകയും തൊട്ടുപിന്നിലായി ഉണ്ടായിരുന്ന ടോറസ് ലോറി സെബീനയുടെ ദേഹത്ത് കയറിയിറങ്ങുകയും ചെയ്തു . ഗുരുതരമായി പരിക്കേറ്റ ഇവരെ വലപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
