യുഎസിലെ മെയ്നില്‍ 18 പേരെ വെടിവച്ചുകൊന്ന അക്രമിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇയാള്‍ക്കായി കഴിഞ്ഞ 48 മണിക്കൂറായി പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ചയാണ് മെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ലൂവിസ്റ്റണില്‍ കൂട്ടക്കൊല നടന്നത്. ബാറിലും വിനോദകേന്ദ്രത്തിലും വോള്‍മാര്‍ട്ട് വിതരണകേന്ദ്രത്തിലുമാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായെത്തിയ റോബര്‍ട്ട് കാര്‍ഡ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.