മലപ്പുറം: ഹമാസ് ഭീകര സംഘടനയെന്ന ശശി തരൂർ പരാമർശത്തെ തള്ളാതെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പലസ്തീൻ ജനതയ്ക്കൊപ്പമെന്ന് തരൂർ ആണയിട്ടു പറയുന്നുണ്ട്. പ്രസംഗത്തെ വക്രീകരിക്കാൻ ആരും ശ്രമിക്കേണ്ട. വിവാദങ്ങൾ ചിലരുടെ അജണ്ടയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തിയ മനുഷ്യാവകാശ മഹാറാലിയിലായിരുന്നു ശശി തരൂരിന്റെ വിവാദ പരാമർശം.
ശശി തരൂരിനെ പങ്കെടുപ്പിച്ചത് ആഗോള ശ്രദ്ധ നേടിയെടുക്കാനാണ്. കൂടുതൽ എന്തെങ്കിലും കാര്യം അറിയണമെങ്കിൽ ശശി തരൂരിനോടാണ് ചോദിക്കേണ്ടത്. എം കെ മുനീറും അബ്ദുൾ സമദ് സമദാനിയും ലീഗ് നിലപാട് പറഞ്ഞിട്ടുണ്ട്. ലീഗ് നടത്തിയ പോലെ പരിപാടി നടത്താനാണ് നോക്കേണ്ടത്. എന്നാൽ വരികൾക്കിടയിൽ കുത്ത് നോക്കാൻ ആണ് ചിലർ ശ്രമിക്കുന്നത്. വരികൾക്കിടയിൽ കുത്തും പുള്ളിയും നോക്കി വാർത്തയാക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.