ദോഹ: ഖത്തറില്‍ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ. ദഹ്റ ഗ്ളോബല്‍ ടെക്നോളജീസ് ആന്റ് കണ്‍സള്‍ട്ടൻസി എന്ന കമ്ബനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഖത്തര്‍ സര്‍ക്കാര്‍ നടപടി.ഖത്തര്‍ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്കുന്ന സ്വകാര്യ കമ്ബനിയാണിത്. ഖത്തറിലെ കോര്‍ട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത്.ഇസ്രായേലിന് വേണ്ടി ചാരവൃത്തി ചെയ്തുവെന്നാണ് മുൻ നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റം. ക്യാപ്ടൻ നവ്തേജ് സിംഗ് ഗില്‍, ക്യാപ്ടൻ ബീരേന്ദ്ര കുമാര്‍ വെര്‍മ, ക്യാപ്ടൻ സൗരഭ് വസിഷ്ഠ്, കമാൻഡര്‍ അമിത് നാഗ്പാല്‍, കമാൻഡര്‍ പൂര്‍ണേന്ദു തീവാരി, കമാൻഡര്‍ സുഗുണാകര്‍ പകാല, കമാൻഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര് രാഗേഷ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.