തിരുവനന്തപുരം ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻ ലൈൻ ലോഡ്ജിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട വടകര സ്വദേശി അസ്മിനയുടെ കൊലപാതകിയായ ജോബി ജോർജിനെ ആറ്റിങ്ങൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു.
വടകര സ്വദേശിയും രണ്ടു കുട്ടികളുടെ അമ്മയുമായ ആസ്മിനയും ജോബിയും തമ്മിൽ കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോൾ മുതൽ രണ്ടുമൂന്നു മാസമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞദിവസം ജോബി ജോലി ചയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് ഇവരെ കൊണ്ടുവരികയും രാത്രി മദ്യപിച്ചതിനുശേഷം ഇവർ തമ്മിൽ വഴക്കുണ്ടാക്കുകയും തുടർന്ന് ജോബി അസ്മിനെ കുപ്പി കൊണ്ട്കുത്തിക്കൊല്ലുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ജോബി ലോഡ്ജിൽ ജോലിക്ക് എത്തിയത്. അസ്മിനെ ഭാര്യ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ലോഡ്ജിൽ കൊണ്ടുവന്നത്.