ഡൽഹിയിൽ പോലീസ് എൻകൗണ്ടറിൽ ബീഹാറിലെ നാലു കുപ്രസിദ്ധ ഗുണ്ടകളെ വധിച്ചു

ഇന്നു പുലർച്ചെ ഡൽഹിയിൽ പോലീസും ഗുണ്ടകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ “സിഗ്മാ ഗ്യാങ്ങി”ൽപ്പെട്ട നാലു പേരെ വെടിവെച്ച്കൊലപ്പെടുത്തി. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘം വലിയ ഗൂഢാലോചന നടത്തിയിരുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു .ഗുണ്ടാ ലിസ്റ്റിലെ പ്രധാനികളും ഇവർ നിരവധി കേസുകളിൽ പ്രതികളുമാണ്.രഞ്ജൻ പഥക് (25), ബിംലേഷ് മഹ്തോ (25), മനീഷ് പഥക് (33), അമൻ താക്കൂർ (21) എന്നി ഗുണ്ടകളാണ് മരിച്ചത്. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ രക്ഷപെടാൻ ശ്രമിച്ച ഗുണ്ടാസംഘം പോലീസിന് നേരെ വെടിവച്ചപ്പോൾ പോലീസ് തിരിച്ചും വെടിവയ്ക്കുകയും ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഗുണ്ടകൾ കൊല്ലപ്പെടുകയും ആയിരുന്നു. വർഷങ്ങളായി ബീഹാറിൽ ഉടനീളം കൊള്ളയടിക്കലും വാടക കൊലപാതകങ്ങളിൽ ഏർപ്പെട്ടിരുന്ന വലിയ ശൃംഖല ആയിരുന്നു സിഗ്മാ ഗ്യാങ് എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *