കൊച്ചി: കേരളത്തില്‍ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. ഈ മാസം 31നാണ് പണിമുടക്ക്. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം.വിദ്യാര്‍ഥികളുടെ കണ്സഷന് തുക വര്‍ധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചു.
ചെലവ് അമിതമായ രീതിയില്‍ വര്‍ധിച്ച് ജനജീവിതം ദുസ്സഹമായിരിക്കെയാണ് നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബസ് പണിമുടക്ക് നടക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നവംബര്‍ 23 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സമര സമിതി നേതാക്കള്‍ തീരുമാനങ്ങള്‍ വിശദീകരിച്ചത്.
സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസ് പണിമുടക്ക്
