കോതമംഗലം: ഡി.വൈ.എഫ്.ഐ നേതാവിന് കുത്തേറ്റ സംഭവത്തിലെ പ്രതികൾ പിടിയിലായി. യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഇടയാലിക്കുടി അഷ്കർ (27), ഇടയാലിൽ യൂനസ് (31) എന്നിവരാണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്. പ്രതികൾ ഇരുവരും നെല്ലിക്കുഴി ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്നവരാണ്.
ഡി.വൈ.എഫ്.ഐ നെല്ലിക്കുഴി മേഖല പ്രസിഡന്റ് പലവിളകിഴക്കേതിൽ അജ്മലിനാണ് കുത്തേറ്റത്ത്. ഈമാസം രണ്ടിന് രാത്രി എട്ടോടെ നെല്ലിക്കുഴി ഹൈസ്കൂളിന് സമീപം റോഡിൽ വെച്ചാണ് സംഭവം.
അന്തർ സംസ്ഥാന തൊഴിലാളിയെ ആക്രമിക്കുന്നത് ചോദ്യം ചെയ്തതിനാണ് അജ്മലിനെ കുത്തിയത്. സംഭവശേഷം ഒളിവിൽപോയ പ്രതികളെ പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി പരിസരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.