കൊച്ചി: ഇസ്രയേല്‍-ഹമാസ് യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് വില 5660 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് വില 45,280 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4698 രൂപയുമായി.
ഈ വര്‍ഷം ഏപ്രില്‍ 5ന് സ്വര്‍ണവില ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5625 രൂപയും പവന് 760 രൂപ വര്‍ധിച്ച് 45,000 രൂപയിലും എത്തിയിരുന്നു. പിന്നാലെ മെയ് 5ന് സ്വര്‍ണവില സര്‍വ്വകാല റെക്കാര്‍ഡ് ആയ 5720 രൂപ ( ഗ്രാമിന്) യിലും പവന് 45760 രൂപയിലും എത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ്ണവില 1,950 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. 1931 ഡോളര്‍ വരെ പോയിരുന്ന സ്വര്‍ണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതില്‍ താഴ്ന്ന് 1910 ഡോളറിലേക്ക് എത്തിയതിനു ശേഷം വീണ്ടും 1940 ഡോളറില്‍ മുകളിലേക്ക് എത്തിയിരിക്കുകയാണ്.