എം എ കോളേജിൽ ദ്വിദിന ദേശീയ സെമിനാർ

Education

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെയും, മാഗ്‌നറ്റിക് റേസോണൻസ് സൊസൈറ്റി കേരളയുടെയും (Magnetic Resonance Society Kerala (MRSK) സംയുക്ത ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് സെന്ററിലെ അസോ.പ്രൊഫസർ ഡോ. ജിതേന്ദർ ചുഹ് സെമിനാർ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ഐ ഐ എസ് ഇ ആർ അസോ. പ്രൊഫ. ഡോ. വിനീഷ് വിജയൻ അധ്യക്ഷത വഹിച്ചു.കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺ മെന്റ് (KSCSTE)ധനസഹായത്തോടെയായിരുന്നു സെമിനാർ.

കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വകുപ്പ് മേധാവി ഡോ. ഡെൻസിലി ജോസ്, മാഗ്നറ്റിക് റേസോണൻസ് സൊസൈറ്റി അംഗങ്ങളായ ഡോ. സണ്ണി കുര്യാക്കോസ്, ഡോ. പി. എൻ സുനിൽ കുമാർ,സെമിനാർ കോഓർഡിനേറ്റർ ഡോ. ഷെറിൻ ഫിലിപ്പ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2% ശാസ്ത്രഞ്ജരുടെ നിരയിൽ ഇടം നേടിയ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനെ ചടങ്ങിൽ അനുമോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *