കാസർഗോഡ് ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞ് അതേ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിലെ ബാബുവിന്റെ മകൾ മഹിമയാണ് (20)മരിച്ചത്.ഇന്ന് രാവിലെ 8 മണിയോടെയാണ് മഹിമ ആത്മഹത്യക്ക് ശ്രമിച്ചത്.തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഇവരെ കാസർഗോഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.സംഭവത്തിൽ ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുമായി ആശുപത്രിയിലേക്ക് പോവുകവേ വാഹനപകടം; 20കാരിക്ക് ദാരുണാന്ത്യം
