ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Breaking Kerala

ആലപ്പുഴ: തിരുവമ്പാടിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. 65 വയസ്സുള്ള ലിസിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് പൊന്നപ്പൻ(72) കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും സൗത്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലിസിയുടെ ജീവൻ രക്ഷിക്കാനായില്ല.

ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് പലതവണ ഡോർ ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികൾ പിൻവാതിൽ തുറന്ന് നോക്കിയപ്പോൾ വീടിനുള്ളിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ലിസിയുടെ തലയ്ക്ക് മുറിവുകളുണ്ട്. പൊന്നപ്പൻ കൈ ഞരമ്പും കാൽ ഞരമ്പും മുറിച്ച നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *