അമേരിക്കൻ താവളങ്ങൾക്ക് നേരെ ഡ്രോൺ, റോക്കറ്റ് ആക്രമണം

Global

ജിദ്ദ: സിറിയയിലെ രണ്ട് അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണംഡ്രോൺ, റോക്കറ്റ് ആക്രമണം . ഹോംസ് ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന അൽതൻഫ് മിലിട്ടറി ബേസിന് നേരേ മൂന്ന് ഡ്രോണുകൾ കൊണ്ടായിരുന്നു ആക്രമണമെന്നും എന്നാൽ നാശനഷ്ടങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

നിരവധി സ്ഫോടന ശബ്ദങ്ങൾ  യു എസ് താവളങ്ങളിൽ നിന്ന് കേട്ടതായും  വിവരമുണ്ടെങ്കിലും  ആക്രമണത്തിന്റെ ഉത്തരവാദിത്തം  ഇതുവരെ  ഒരു കേന്ദ്രവും ഏറ്റെടുത്തിട്ടില്ല.

ഇറാഖ് – സിറിയ അതിർത്തി, ജോർദാൻ – സിറിയ അതിർത്തി പ്രദേശങ്ങളിൽ സിറിയൻ മരുഭൂമിയിലെ അൽവാലിദ് അതിർത്തി കടക്കുന്നതിന് 24 കിലോമീറ്റർ പടിഞ്ഞാറായാണ് അൽതൻഫ് അമേരിക്കൻ മിലിട്ടറി ബേസ് സ്ഥിതി ചെയ്യുന്നത്.   2016-ന്റെ തുടക്കത്തിൽ ഐ എസ്  സംഘടനയ്‌ക്കെതിരെ പോരാടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ അമേരിക്കൻ സൈനിക താവളം നിലവിൽ വന്നത്.   

അതിനിടെ, കിഴക്കൻ സിറിയൻ ഗവർണറേറ്റായ ദയാർ അൽസൗറിലെ കൊനിക്കോ വാതക ഫീൽഡിലെ അമേരിക്കൻ സേനയുടെ മറ്റൊരു താവളവും റോക്കറ്റുകൾ ഉപയോഗിച്ച് ലക്ഷ്യം വെച്ചതായും  റിപ്പോർട്ടുകളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *