ന്യൂഡല്‍ഹി: ഇസ്രയേല്‍ പലസ്തീന്‍ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ വിഷയത്തെപ്പറ്റിയുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് അത്യധികം നിരാശാജനകമാണെന്ന് എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇങ്ങനെയായിരുന്നില്ല ഇന്ത്യയുടെ ശൈലിയും നിലപാടും. പണ്ടുമുതലേ ഇന്ത്യ പലസ്തീനൊപ്പമാണ്. ഇന്ത്യയുടെ അഴകൊഴമ്പന്‍ നിലപാടില്‍ ലോകരാജ്യങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ ഫെയസ്ബുക്കിലൂടെ വ്യക്തമാക്കി.
ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തിൽ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് നിരാശാജനകം; കെ.സി.വേണുഗോപാല്‍
