ന്യൂഡൽഹി: ഇന്ത്യ നിൽക്കുന്നത് ഭീകരവാദത്തിനെതിരെയെന്ന് ബിജെപി. ഇസ്രയേലിനൊപ്പമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച് ബിജെപി നേതാക്കൾ രംഗത്ത്. ശരദ്പവാറും ഇടതുപാർട്ടികളും ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്നും ഇന്ത്യയുടെ നയത്തെ എതിർക്കുന്നവർക്ക് ദുഷിച്ച മനസാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മോദിയുടെ നയത്തെ ന്യായീകരിച്ച് നിതിൻ ഗഡ്കരിയും രംഗത്തെത്തി. ഇസ്രയേലിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പവാറിന്റെ പ്രസ്താവനകൾ കപടമാണെന്ന് ഗോയൽ ആരോപിച്ചു.
ഇന്ത്യ നിൽക്കുന്നത് ഭീകരവാദത്തിനെതിരെ;പ്രധാനമന്ത്രിയുടെ നിലപാടിനെ ന്യായീകരിച്ച് ബിജെപി നേതാക്കൾ
