കേരളത്തിന്റെ ജനകീയ യുവജന നേതാവ് ഷാഫി പറമ്പിൽ എംപിയെ അകാരണമായി മർദ്ദിച്ച പോലീസ് രാജിനെതിരെയും ശബരിമല അയ്യപ്പന്റെ കിലോ കണക്കിന് സ്വർണം കൊള്ള ചെയ്ത അമ്പലം വിഴുങ്ങി പിണറായി സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രതിഷേധ പരിപാടി പാച്ചല്ലൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് വാഴമുട്ടം ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം പ്രസിഡന്റ് എൻ പ്രഹ്ലാദൻ അധ്യക്ഷനായി കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളായ പനത്തുറ പുരുഷോത്തമൻ, പൂങ്കുളം രാജൻ,കെ. എസ്. പ്രസാദ് കടവിൽ ഇടയാർ സാംബശിവൻ, വെള്ളാർ ഉദയൻ, തമ്പി കടനട, പാച്ചല്ലൂർ ഹനീഫ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം നേതാക്കളായ പനത്തുറ അഭിരാജ് ,നിതിൻ ഭഗത് സിംഗ്, പനത്തുറ വിഷ്ണു,നിഖിൽ, മിഥുൻ, മനീഷ് വാഴമുട്ടം, അഭിലാഷ് തോട്ടുമുക്ക്, അനുലാൽ ഇടവിളാകം, ഷിബിൻ മുട്ടളക്കുഴി, അജയഘോഷ് ഭഗത് സിംഗ്, അഭിരാജ് കോളിയൂർ, ശരത് മദ്രാസി തുടങ്ങിയവർ നേതൃത്വം നൽകി
Related Posts

ഹൃദയ ദിനത്തിൽ മാർ സ്ലീവ മെഡിസിറ്റിക്ക് ദേശീയ അവാർഡ്
പാല:2025 ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവ മെഡിസിറ്റി സംഘടിപ്പിച്ച മാസ് ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്) പരിശീലന പരിപാടിക്കാണ് ദേശീയ അവാർഡ് ലഭിച്ചത്.പാല ചൂണ്ടച്ചേരി, സെന്റ്…

ജനത പ്രവാസി സെൻറർ (JPC)ചീഫ് ഇലക്ഷൻ കമ്മീഷണറുടെ കോലം കത്തിച്ചു
കോഴിക്കോട് :ഇന്ത്യ മഹാരാജ്യത്തിന്റെ ജനാധിപത്യം ആശങ്ക പരത്തുന്ന ഘട്ടത്തിൽ വോട്ടർപട്ടികയിലെ ക്രമക്കേട് പരിശോധിച്ചു സുതാര്യതയിൽ ജനാധിപത്യ വിശ്വാസം കാത്തുസൂക്ഷിക്കാൻ കേന്ദ്ര ചീഫ് ഇലക്ഷൻ കമ്മീഷണർ നിക്ഷ്പക്ഷമായി പ്രവർത്തിക്കണമെന്നും…

ഫാം ഫെസ്റ്റ് : സംഘാടകസമിതി രൂപീകരിച്ചു
കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 26 മുതൽ 30 വരെ കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിൽ വച്ച് നടത്തുന്ന ഫാം ഫെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി…