ഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് സുപ്രിം
കോടതി അംഗീകാരമില്ല. ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസും ജെ എസ് കൗളും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത വേണമെന്ന ഹര്ജികളോട് യോജിച്ചപ്പോള്‍ ഹിമ, കൗലി, രവീന്ദ്ര ഭട്ട്, നരസിംഹ എന്നിവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ‘ഇത് തുല്യതയുടെ വിഷയം ആണ്. കോടതിക്ക് നിയമനിര്‍മാണം കഴിയില്ല, പക്ഷെ നിയമത്തെ വ്യാഖ്യാനിക്കാന്‍ കഴിയും.
വിവാഹം മാറ്റമില്ലാത്ത വ്യവസ്ഥയല്ല എന്നും പങ്കാളികളെ കണ്ടെത്തുക വ്യക്തികളുടെ ഇഷ്ടമെന്നും പറഞ്ഞു. ഒരാളുടെ ലൈംഗികതയും ലിംഗവും ഒന്നായിരിക്കില്ല. സ്വവര്‍ഗ ദമ്പത്തികള്‍ക്കും കുട്ടികളെ ദത്തെടുക്കാന്‍ അവകാശം ഉണ്ട്’, സ്വവര്‍ഗവിവാഹത്തിന്റെ നിയമസാധുതയില്‍ വിധി പറയാനിരിക്കെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.