സീറ്റ് കൊടുത്തില്ല: രാജസ്ഥാൻ ബിജെപിയിൽ കലഹം

National

ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാനിൽ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് നേതാക്കളുടെ വിമതനീക്കം. കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ട 41 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയിൽ ഇടംപിടിക്കാത്തവരാണ് പാർട്ടിക്കെതിരെ പടയൊരുക്കത്തിനൊരുങ്ങുന്നത്. ഇവർ പാർട്ടിയുടെ ഔദ്യോ​ഗിക സ്ഥാനാർത്ഥികൾക്കെതിരെ സ്വതന്ത്രരായോ മറ്റ് പാർട്ടികളിൽ ചേർന്നോ മത്സരിക്കുമെന്നാണ് സൂചന. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോ​ഗം ചേരാനിരിക്കെയാണ് നേതാക്കളുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *