തലയോലപ്പറമ്പ് :സ്വർഗത്തിലേക്കുള്ള ഹൈവേ യാണ് ദിവ്യകാരുണ്യമെന്ന് വിജയപുരം രൂപത വികാരി ജനറാൾ മോൻസിഞ്ഞോർ ജസ്റ്റിൻ മഠത്തിപ്പറമ്പിൽ പറഞ്ഞു. പട്ടിത്താനം മേഖല ദിവ്യകാരുണ്യ കോൺഗ്രസ് പൊതി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാവിലെ നടന്ന ദിവ്യകാരുണ്യ ക്ലാസ് ഇലക്കാട് സെന്റ് മേരീസ് വികാരി ഫാ. ഡോമനിക് സാവിയോ ഉദ്ഘാടനം ചെയ്തു. പൊതി സെന്റ് മൈക്കിൾസ് വികാരി ഫാ. അഗസ്റ്റിൻ കല്ലറയ്ക്കൽ സ്വാഗതം പറഞ്ഞു .ഫാ. ജെസ്റ്റിൻ കൈപ്രൻപാടൻ ക്ലാസ് നയിച്ചു. ഇടവക സമിതി സെക്രട്ടറി സണ്ണി ആന്റണി നന്ദി പറഞ്ഞു.
തുടർന്ന് വികാരി ജനറാൾ മുഖ്യ കർമ്മികനായുള്ള ദിവ്യബലിയിൽ മേഖലയിലെ വൈദികർ സഹ കർമികരായിരുന്നു. ഫോറോനാ വികാരി ഫാ. ഗ്രിഗറി കൂട്ടുമ്മേൽ, ഫാ. ഔസേഫ് പുത്തൻപറമ്പിൽ, ഫാ. പോൾ ചാലവീട്ടിൽ, ഫാ. ജോഫി വല്ലത്തും ചിറ, ഫാ. ജോസഫ് കുറ്റിക്കാട്ട്, ഫാ. തോമസ് പഴവക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.