തിരുവനന്തപുരം പട്ടം എസ് യുടീ ആശുപത്രിയിൽ ചികിത്സയിലുള്ള വൃക്ക രോഗിയായ കരകുളം സ്വദേശി ജയന്തിയെ ഭർത്താവ് ഭാസുരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് ഇയാൾ ആശുപത്രിയുടെ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. ഈ മാസം ഒന്നിനാണ് വൃക്ക രോഗിയായ ജയന്തിയെ പട്ടം എസ് യു ടി ആശുപത്രിയിൽ ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭാസുരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാകാം കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു.
Related Posts

പ്രേംനസീറെന്ന മഹാനടൻ്റെ ശോഭ ഇന്നും നിറഞ്ഞ് നിൽക്കുന്നു – നടൻ സിജോയ് വർഗീസ്
മലയാള സിനിമയ്ക്ക് ഒരു വഴിത്താര ഒരുക്കിയ മഹാനടനാണ് പ്രേംനസീറെന്നും ആ നടൻ പ്രകടിപ്പിച്ച ശോഭ ഇന്നും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്നുവെന്നും ചലച്ചിത്രനടൻ സിജോയ് വർഗീസ് പ്രസ്താവിച്ചു. പ്രേംനസീർ…

അമീബിക് രോഗം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പും നഗരസഭ തിരുവല്ലം സോണലും സംയുക്തമായി വെള്ളാർ വാർഡിലെ കിണറുകൾ, ജലാശയങ്ങൾ,കുളങ്ങൾ,പൊതു കിണറുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുന്നതിനായുള്ള വാർഡു തല…

കുറ്റിച്ചൽ എസ് ജി സ്പെഷ്യൽ സ്കൂൾ പൊന്നോണച്ചാർത്ത് 2025
കുറ്റിച്ചൽ എസ് ജി സ്പെഷ്യൽ സ്കൂൾ 13- മത് ഓണാഘോഷം 28/08/2025 വ്യാഴം രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു….തിരുവനന്തപുരം റൂറൽ എസ്പി ശ്രീ…